കൊച്ചി
അന്യസംസ്ഥാന വാഹനങ്ങളുടെ നിയമലംഘനം കേരളത്തില്‍ ട്രാഫിക് ക്യാമറയില്‍ പതിഞ്ഞാലും നടപടി എടുക്കുക ദുഷ്‌കരം.
മോട്ടോര്‍ വാഹന വകുപ്പിന് രാജ്യവ്യാപകമായി ഏകീകൃത സോഫ്‌റ്റ് വെയര്‍ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ എന്തു നിയമലംഘനവുമാകാം. അമിത വേഗവും നിയമലംഘനവും ട്രാഫിക് ക്യാമറകളില്‍ പതിവായി പതിയുന്നുണ്ട്.പക്ഷേ , ഉടമകളെ കണ്ടെത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ സംവിധാനങ്ങളില്ല. ഇനി ഉടമകളെ തേടിപ്പിടിച്ച് നോട്ടീസ് അയച്ചാലും സംസ്ഥാന അതിര്‍ത്തി കടന്നുപോയവരാരും പിഴ അടക്കുവാന്‍ വേണ്ടി കേരളത്തില്‍ എത്താറുമില്ല.
ഈ നിലയില്‍ വന്‍ തുകയാണ് സംസ്ഥാന സര്‍ക്കാരിനു നഷ്ടമാകുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഏകീകൃത സോഫ്‌റ്റ് വെയര്‍ സംവിധാനം നടപ്പിലാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിലാണ് കേരളത്തിന്റെ പ്രതീക്ഷ അത്രയും.
ഇനി സോഫ്‌റ്റ് വെയര്‍ വന്നതുകൊണ്ടുമാത്രം നിയമലംഘനം അവസാനിക്കുമെന്ന ആത്മവിശ്വസം ഒന്നും മോട്ടോര്‍ വാഹനവകുപ്പിന് ഇല്ല. ഓരോ സംസ്ഥാനത്തെയും മോട്ടോര്‍ വാഹന വകുപ്പ് ഏതുരീതിയില്‍ ഇതിനോട് സഹകരിക്കുമെന്നതിനടിസ്ഥാനത്തിലായിരിക്കും സോഫ്‌റ്റ് വെയറിന്റെ വിജയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ