കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നേരിട്ട് നടത്തുന്ന ഏകകോഴ്‌സിനോട് അവഗണന കാട്ടുന്നതായി ആരോപണം. സ്വകാര്യസ്ഥാപനങ്ങളെ സഹായിക്കാനായി അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
കളമശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ് ഡിപ്ലോമാ കോഴ്‌സിനോടാണ് സര്‍ക്കാരിന്റെ അഴഗണന. കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കി മൂന്നു മാസമാകുമ്പോഴും പരീക്ഷ പോലും പൂര്‍ത്തിയായിട്ടില്ല. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ തീയതി കഴിഞ്ഞിട്ടും മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്തിട്ടുമില്ല.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് രണ്ട് അന്വേഷണങ്ങള്‍ നടന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്.