2013, നവംബർ 6, ബുധനാഴ്‌ച

പാര്‍ലമെന്റ്‌ നിരോധിച്ച സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ പത്തുവര്‍ഷമായി ജനങ്ങള്‍ക്കു നല്‍കുന്നു



പാര്‍ലമെന്ററി സമിതി പത്തുവര്‍ഷമായി നിരോധിച്ച സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ പൊതുജനള്‍ക്ക്‌ നല്‍കുന്നു.

പെപ്‌സി ,കൊക്കോകോള തുടങ്ങിയ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ക്ക്‌ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പാര്‍ലമെന്റില്‍ നിരോധനം ഏര്‍പ്പെടുത്തിയട്ടുണ്ടെന്ന്‌ വിവരാവകാശ രേഖ.
ഇ.അഹമ്മദ്‌ ചെയര്‍മാനായ പാര്‍ലമെന്ററി സമിതിയാണ്‌ ഇവ നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പാര്‍ലമെന്റില്‍ നിരോധിച്ചിരിക്കുന്നതെന്നും പാര്‍ലമെന്റ്‌ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി പ്രോവിഡന്‍സ്‌ റോഡ്‌ കേന്ദ്രമായ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സെപ്‌തംബര്‍ 9നു അയച്ച കത്തിനു നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്‌. പെപ്‌സി കോള, തംപ്‌സ്‌ അപ്‌, കൊക്കോകോള, മിരിന്‍ഡ ഓറഞ്ച്‌, മിരിന്‍ഡ ലെമണ്‍, സെവന്‍ അപ്‌, ലിംകക,സ്‌പ്രിന്റ്‌ ,മൗണ്ടന്‍ ഡ്യു, ഡയറ്റ്‌ പെപ്‌സി, ബ്ലൂ പെപ്‌സി തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിലെ ഭക്ഷണകാര്യങ്ങളുടെ ചുമതല വഹിക്കുന്ന റെയില്‍വേ കാന്റീന്‍ മാനേജറിനാണ്‌ ഈ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. 2003 എപ്രില്‍ അഞ്ചിനു പുറത്തിറക്കിയ ഈ ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നതാകട്ടെ ജോയിന്റ്‌ കമ്മിറ്റി ഫുഡ്‌ മാനേജ്‌മെന്റ്‌ ചെയര്‍മാന്‍ പദവി വഹിക്കുന്ന ഇ.അഹമ്മദ്‌ എംപിയാണ്‌
ഇത്തരം സോഫ്‌റ്റ്‌ ഡ്രിങ്കുകളുടെ ഉപയോഗത്തിനും ു വില്‍പ്പനയ്‌ക്കും എതിരെ രാജ്യവ്യാപകമായി പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ പാര്‍ലമെന്റില്‍ പത്തുവര്‍ഷം മുന്‍പു തന്നെ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ നിരോധിച്ചത്‌.
പാര്‍ലമെന്റില്‍ ഈ സോഫ്‌റ്റ്‌ ഡ്രിങ്കുകളുടെ പരസ്യം പോലും നിരോധിച്ചിരിക്കുകയാണെന്ന്‌ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യകരമായ പരിരക്ഷ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. ഇന്ത്യന്‍ ഭരണഘടയുടെ 21 ാം അനുഛേദം അനുസരിച്ച്‌ ഇക്കാര്യം വാഗ്‌ദാനം ചെയ്യുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത്‌ ഒരോ സംസ്ഥാനങ്ങളുടെയും കര്‍ത്തവ്യമായിട്ടാണ്‌ ഭരണഘടനയില്‍ പറയുന്നത്‌. അത്‌ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര ഒരു വിഭാഗത്തിനു മാത്രം അത്‌ ഉറപ്പ്‌ വരുത്തുന്നു എന്നത്‌ തികച്ചു വിവേചനകരമാണെന്ന്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി ബിനു ചൂണ്ടിക്കാട്ടി.
എംപിമാരുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കയുള്ള പാര്‍ലമെന്റ്‌ കാര്യ സമിതി എന്തുകൊണ്ട്‌ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കാകുലരല്ലെ എന്ന ചോദ്യത്തിനു മറുപടി നല്‍കണം. പാര്‍ലമെന്റ്‌ അംഗങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്ന ഇത്തരം ശീതള പാനീയങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതില്‍ തെറ്റ്‌ കാണുന്നില്ലെന്നത്‌ വിചിത്രമാണ്‌. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ജനപ്രതിനിധികള്‍ ഒട്ടും ആശങ്കാകുലരല്ലെ എന്നാണ്‌ ഇതില്‍ നിന്നും തെളിയുന്നതെന്ന്‌ ഹ്യമന്‍ റൈറ്റിസ്‌ ഡിഫന്‍സ്‌ ഫോറം വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജനപ്രതിനിധികള്‍ ശീതളപാനിയങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിലക്കുകയും ജനങ്ങള്‍ക്ക്‌ ഇത്‌ നിരബാധം കൊടുക്കുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ