2013, നവംബർ 6, ബുധനാഴ്‌ച

ഫാക്‌ട്‌ ജിപ്‌സം പാനല്‍ പദ്ധതി പാളി 100 കോടിയിലേറെ നഷ്‌ടം



പൊതുമേഖല സ്ഥാപനമായ ഫാക്‌ടിന്റെ ജിപ്‌സം പാനലുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിപാഴായി. ഇതിനു വേണ്ടി മുംബൈയില്‍ നിന്നും കൊണ്ടുവന്ന 100 കോടിയിലേറെ രൂപ വരുന്ന യന്ത്രങ്ങള്‍ വിശ്രമത്തിലായി. അതേസമയം ഉത്തരേനന്ത്യന്‍ കമ്പനികള്‍ ഫാക്‌ടിന്റെ ജിപ്‌സം ഉപയോഗിച്ചു കോടികള്‍ കൊയ്യുന്നു. ജിപ്‌സം പ്രധാന ചേരുവയായ ബിര്‍ലയുടെ വാള്‍പുട്ടി തന്നെ ഇതിനുദാഹരണം.

മണലിന്റെ ലഭ്യതക്കുറവ്‌ രൂക്ഷമായി നേരിടുന്ന സാഹചര്യത്തില്‍ മണലിനെ ആശ്രയിക്കാതെ കെട്ടിടങ്ങള്‍ പണിയാനുള്ള ബദല്‍ സംവിധാനം എന്ന നിലയിലാണ്‌ അമ്പലമേട്ടിലെ ജിപ്‌സം പ്ലാന്റിനു രൂപകല്‍പന ചെയ്‌തത്‌.
എന്നാല്‍ പദ്ധതി വിജയകരമായില്ല.്‌ വീടുകളുടെ ചുമരുകളും സീലിങ്ങും ജിപ്‌സം പാനലുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്നവര്‍ പോലും ഫാക്‌ടിന്റെ ഉല്‍പ്പന്നങ്ങളെ തേടിയെത്തിയില്ല. ഈ രംഗത്തു ഇതിനകം ്‌ ഉണ്ടായിരുന്ന വന്‍ കിടക്കാരോട്‌ ഏറ്റുമുട്ടുവാനുള്ള ശേഷി ഇല്ലാതെ വന്നതും മാര്‍ക്കറ്റിങ്ങിലെ പാളിച്ചകളും ഫാക്‌ടിന്റെ ജിപ്‌സം പാനലുകളെ പിന്നോക്കം തള്ളി.
നിലവില്‍ ജിപ്‌സം പാനലുകള്‍ ഓര്‍ഡര്‍ അനുസരിച്ചുമാത്രമാണ്‌ ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. പദ്ധതി ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്ന ഉല്‍പ്പാദനം ഒരിക്കലും നടത്താന്‍ കഴിഞ്ഞിട്ടില്ല.ഫാക്‌ടില്‍ നിന്നുള്ള ജിപ്‌സം പാനലുകള്‍ക്ക്‌ കേരളത്തില്‍ കാര്യമായ വില്‍പ്പന ഇല്ലെന്നു ഫാക്‌ട്‌ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. . കേരളത്തിനു പുറത്ത്‌ തമിഴ്‌നാട്‌ ,ആന്ധ്ര എന്നിവടങ്ങളിലേക്കാണ്‌ അയക്കുന്നതെന്നു ഫാക്‌ടിന്റെ ജിപ്‌സം യൂണിറ്റ്‌ ചുമതല വഹിക്കുന്നവര്‍ വ്യക്തമാക്കി. നിര്‍മ്മാണ മേഖലയില്‍ കേരളത്തില്‍ ജിപ്‌സം പ്രധാനമായും ഉപയോഗിക്കുന്നത്‌ വാള്‍ പ്ലാസ്റ്റര്‍ പൗഡര്‍ എന്നനിലയിലാണ്‌.

2008ല്‍ ഫാക്‌ടും രാഷ്‌ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സും ചേര്‍ന്നാണ്‌ പദ്ധതി തയാറാക്കിയത്‌. ഫാക്‌ടിന്റെ ഉപോല്‍പ്പന്നമായ ജിപ്‌സം ഉപയോഗിച്ച്‌ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി തയാറാക്കിയത്‌. ഫാക്‌ടിന്റെ ഭൂമിയില്‍ കുന്നുകൂടി കിടന്നിരുന്ന ജിപ്‌സം ഫലപ്രദമായി ഉപയോഗിക്കാന്‍ വലിയൊരു സംരംഭം ആരംഭിക്കുക എന്ന ചിന്തയാണ്‌ പദ്ധതിക്കു പിന്നില്‍ ഉണ്ടായിരുന്നത്‌
ഇതിനുവേണ്ടി ഫാക്‌ടിന്റെ കൊച്ചി ഡിവിഷനില്‍ 70 ഏക്കറുകളിലായി 70 ലക്ഷം ടണ്‍ ജിപ്‌സം തുടക്കത്തില്‍ നിര്‍മ്മാണ ആവശ്യത്തിനായി സംഭരിച്ചിരുന്നു. വര്‍ഷം ഒന്നര ലക്ഷം ടണ്‍ ജിപ്‌സം ഇതിനായി ഉപയോഗിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. .12 മീറ്റര്‍ നീളവും മൂന്നു മീറ്റര ഉയരവുമുള്ള പാനലുകള്‍ 14 ലക്ഷം ചതുരശ്ര മീറ്റര്‍ ഒരുവരഷം നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉദ്ദേശ ലക്ഷ്യം ഫാക്‌ടിനു ഇതുവരെ കൈവരിക്കാനായില്ല.
പാനലുകളുടെ പദ്ധതി പാളിയതോടെ ജിപ്‌സം മറ്റുകമ്പനികളിലേക്കു കയറ്റി അയക്കുയാണ്‌. ഫാക്‌ടില്‍ നിന്നും ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന ജിപ്‌സം ഉപയോഗിച്ച്‌ സ്വകാര്യ കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. ്‌.നിരവധി ചെറുകിട ഇടത്തര കമ്പനികളാണ്‌ ജിപ്‌സം ഉപയോഗിച്ചുള്ള വാള്‍ പുട്ടി ,വാള്‍ പ്ലാസ്റ്റര എന്നിവ പുറത്തിറക്കുന്നത്‌. .അതും കേരളത്തിനു പുറത്തുള്ള വമ്പന്‍ കമ്പനികളുടെ മത്സരം അതിജീവിച്ചാണ്‌ കോഴിക്കോട്ടെ മലബാര്‍ ജിപിസം ഇന്‍ഡസ്‌ട്രീസ്‌ ,
അതേസമയം ഫാക്‌ടിന്റെ ജിപ്‌സം പാനലുകള്‍ ഉപയോഗിച്ചു നിരമ്മിച്ച വീട്‌ ഇല്ലാതില്ല. കേരളത്തില്‍ ഇത്തരത്തില്‍ ഒരേ ഒരൊണ്ണം മാത്രം.. ജിപ്‌സം ഉപയോഗിച്ച്‌ ഫാക്‌ട്‌ നാലുവര്‍ഷം മുന്‍പ്‌ പരീക്ഷണാര്‍ഥം ഏലൂരില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ്‌ ഫാക്‌ട്‌ ഹൗസിങ്ങ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. ഫാക്‌ടിന്റെ ജിപ്‌സം പ്ലാന്റിന്റെ ചുമതല വഹിക്കുന്നവരക്കു ഇന്നും ചൂണ്ടിക്കാട്ടുവാന്‍ കഴിയുന്നത്‌ ഇതൊന്നു മാത്രം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ