2013, നവംബർ 6, ബുധനാഴ്‌ച

പാര്‍ലമെന്റ്‌ നിരോധിച്ച സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ പത്തുവര്‍ഷമായി ജനങ്ങള്‍ക്കു നല്‍കുന്നു



പാര്‍ലമെന്ററി സമിതി പത്തുവര്‍ഷമായി നിരോധിച്ച സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ പൊതുജനള്‍ക്ക്‌ നല്‍കുന്നു.

പെപ്‌സി ,കൊക്കോകോള തുടങ്ങിയ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ക്ക്‌ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പാര്‍ലമെന്റില്‍ നിരോധനം ഏര്‍പ്പെടുത്തിയട്ടുണ്ടെന്ന്‌ വിവരാവകാശ രേഖ.
ഇ.അഹമ്മദ്‌ ചെയര്‍മാനായ പാര്‍ലമെന്ററി സമിതിയാണ്‌ ഇവ നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പാര്‍ലമെന്റില്‍ നിരോധിച്ചിരിക്കുന്നതെന്നും പാര്‍ലമെന്റ്‌ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി പ്രോവിഡന്‍സ്‌ റോഡ്‌ കേന്ദ്രമായ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സെപ്‌തംബര്‍ 9നു അയച്ച കത്തിനു നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്‌. പെപ്‌സി കോള, തംപ്‌സ്‌ അപ്‌, കൊക്കോകോള, മിരിന്‍ഡ ഓറഞ്ച്‌, മിരിന്‍ഡ ലെമണ്‍, സെവന്‍ അപ്‌, ലിംകക,സ്‌പ്രിന്റ്‌ ,മൗണ്ടന്‍ ഡ്യു, ഡയറ്റ്‌ പെപ്‌സി, ബ്ലൂ പെപ്‌സി തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിലെ ഭക്ഷണകാര്യങ്ങളുടെ ചുമതല വഹിക്കുന്ന റെയില്‍വേ കാന്റീന്‍ മാനേജറിനാണ്‌ ഈ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. 2003 എപ്രില്‍ അഞ്ചിനു പുറത്തിറക്കിയ ഈ ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നതാകട്ടെ ജോയിന്റ്‌ കമ്മിറ്റി ഫുഡ്‌ മാനേജ്‌മെന്റ്‌ ചെയര്‍മാന്‍ പദവി വഹിക്കുന്ന ഇ.അഹമ്മദ്‌ എംപിയാണ്‌
ഇത്തരം സോഫ്‌റ്റ്‌ ഡ്രിങ്കുകളുടെ ഉപയോഗത്തിനും ു വില്‍പ്പനയ്‌ക്കും എതിരെ രാജ്യവ്യാപകമായി പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ പാര്‍ലമെന്റില്‍ പത്തുവര്‍ഷം മുന്‍പു തന്നെ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ നിരോധിച്ചത്‌.
പാര്‍ലമെന്റില്‍ ഈ സോഫ്‌റ്റ്‌ ഡ്രിങ്കുകളുടെ പരസ്യം പോലും നിരോധിച്ചിരിക്കുകയാണെന്ന്‌ വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യകരമായ പരിരക്ഷ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. ഇന്ത്യന്‍ ഭരണഘടയുടെ 21 ാം അനുഛേദം അനുസരിച്ച്‌ ഇക്കാര്യം വാഗ്‌ദാനം ചെയ്യുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത്‌ ഒരോ സംസ്ഥാനങ്ങളുടെയും കര്‍ത്തവ്യമായിട്ടാണ്‌ ഭരണഘടനയില്‍ പറയുന്നത്‌. അത്‌ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര ഒരു വിഭാഗത്തിനു മാത്രം അത്‌ ഉറപ്പ്‌ വരുത്തുന്നു എന്നത്‌ തികച്ചു വിവേചനകരമാണെന്ന്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഡിഫന്‍സ്‌ ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി ബിനു ചൂണ്ടിക്കാട്ടി.
എംപിമാരുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കയുള്ള പാര്‍ലമെന്റ്‌ കാര്യ സമിതി എന്തുകൊണ്ട്‌ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കാകുലരല്ലെ എന്ന ചോദ്യത്തിനു മറുപടി നല്‍കണം. പാര്‍ലമെന്റ്‌ അംഗങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്ന ഇത്തരം ശീതള പാനീയങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതില്‍ തെറ്റ്‌ കാണുന്നില്ലെന്നത്‌ വിചിത്രമാണ്‌. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ജനപ്രതിനിധികള്‍ ഒട്ടും ആശങ്കാകുലരല്ലെ എന്നാണ്‌ ഇതില്‍ നിന്നും തെളിയുന്നതെന്ന്‌ ഹ്യമന്‍ റൈറ്റിസ്‌ ഡിഫന്‍സ്‌ ഫോറം വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജനപ്രതിനിധികള്‍ ശീതളപാനിയങ്ങള്‍ കഴിക്കുന്നതില്‍ നിന്നും വിലക്കുകയും ജനങ്ങള്‍ക്ക്‌ ഇത്‌ നിരബാധം കൊടുക്കുകയും ചെയ്യുന്നത്‌ ഇരട്ടത്താപ്പാണെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഫാക്‌ട്‌ ജിപ്‌സം പാനല്‍ പദ്ധതി പാളി 100 കോടിയിലേറെ നഷ്‌ടം



പൊതുമേഖല സ്ഥാപനമായ ഫാക്‌ടിന്റെ ജിപ്‌സം പാനലുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിപാഴായി. ഇതിനു വേണ്ടി മുംബൈയില്‍ നിന്നും കൊണ്ടുവന്ന 100 കോടിയിലേറെ രൂപ വരുന്ന യന്ത്രങ്ങള്‍ വിശ്രമത്തിലായി. അതേസമയം ഉത്തരേനന്ത്യന്‍ കമ്പനികള്‍ ഫാക്‌ടിന്റെ ജിപ്‌സം ഉപയോഗിച്ചു കോടികള്‍ കൊയ്യുന്നു. ജിപ്‌സം പ്രധാന ചേരുവയായ ബിര്‍ലയുടെ വാള്‍പുട്ടി തന്നെ ഇതിനുദാഹരണം.

മണലിന്റെ ലഭ്യതക്കുറവ്‌ രൂക്ഷമായി നേരിടുന്ന സാഹചര്യത്തില്‍ മണലിനെ ആശ്രയിക്കാതെ കെട്ടിടങ്ങള്‍ പണിയാനുള്ള ബദല്‍ സംവിധാനം എന്ന നിലയിലാണ്‌ അമ്പലമേട്ടിലെ ജിപ്‌സം പ്ലാന്റിനു രൂപകല്‍പന ചെയ്‌തത്‌.
എന്നാല്‍ പദ്ധതി വിജയകരമായില്ല.്‌ വീടുകളുടെ ചുമരുകളും സീലിങ്ങും ജിപ്‌സം പാനലുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്നവര്‍ പോലും ഫാക്‌ടിന്റെ ഉല്‍പ്പന്നങ്ങളെ തേടിയെത്തിയില്ല. ഈ രംഗത്തു ഇതിനകം ്‌ ഉണ്ടായിരുന്ന വന്‍ കിടക്കാരോട്‌ ഏറ്റുമുട്ടുവാനുള്ള ശേഷി ഇല്ലാതെ വന്നതും മാര്‍ക്കറ്റിങ്ങിലെ പാളിച്ചകളും ഫാക്‌ടിന്റെ ജിപ്‌സം പാനലുകളെ പിന്നോക്കം തള്ളി.
നിലവില്‍ ജിപ്‌സം പാനലുകള്‍ ഓര്‍ഡര്‍ അനുസരിച്ചുമാത്രമാണ്‌ ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. പദ്ധതി ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്ന ഉല്‍പ്പാദനം ഒരിക്കലും നടത്താന്‍ കഴിഞ്ഞിട്ടില്ല.ഫാക്‌ടില്‍ നിന്നുള്ള ജിപ്‌സം പാനലുകള്‍ക്ക്‌ കേരളത്തില്‍ കാര്യമായ വില്‍പ്പന ഇല്ലെന്നു ഫാക്‌ട്‌ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. . കേരളത്തിനു പുറത്ത്‌ തമിഴ്‌നാട്‌ ,ആന്ധ്ര എന്നിവടങ്ങളിലേക്കാണ്‌ അയക്കുന്നതെന്നു ഫാക്‌ടിന്റെ ജിപ്‌സം യൂണിറ്റ്‌ ചുമതല വഹിക്കുന്നവര്‍ വ്യക്തമാക്കി. നിര്‍മ്മാണ മേഖലയില്‍ കേരളത്തില്‍ ജിപ്‌സം പ്രധാനമായും ഉപയോഗിക്കുന്നത്‌ വാള്‍ പ്ലാസ്റ്റര്‍ പൗഡര്‍ എന്നനിലയിലാണ്‌.

2008ല്‍ ഫാക്‌ടും രാഷ്‌ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സും ചേര്‍ന്നാണ്‌ പദ്ധതി തയാറാക്കിയത്‌. ഫാക്‌ടിന്റെ ഉപോല്‍പ്പന്നമായ ജിപ്‌സം ഉപയോഗിച്ച്‌ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി തയാറാക്കിയത്‌. ഫാക്‌ടിന്റെ ഭൂമിയില്‍ കുന്നുകൂടി കിടന്നിരുന്ന ജിപ്‌സം ഫലപ്രദമായി ഉപയോഗിക്കാന്‍ വലിയൊരു സംരംഭം ആരംഭിക്കുക എന്ന ചിന്തയാണ്‌ പദ്ധതിക്കു പിന്നില്‍ ഉണ്ടായിരുന്നത്‌
ഇതിനുവേണ്ടി ഫാക്‌ടിന്റെ കൊച്ചി ഡിവിഷനില്‍ 70 ഏക്കറുകളിലായി 70 ലക്ഷം ടണ്‍ ജിപ്‌സം തുടക്കത്തില്‍ നിര്‍മ്മാണ ആവശ്യത്തിനായി സംഭരിച്ചിരുന്നു. വര്‍ഷം ഒന്നര ലക്ഷം ടണ്‍ ജിപ്‌സം ഇതിനായി ഉപയോഗിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. .12 മീറ്റര്‍ നീളവും മൂന്നു മീറ്റര ഉയരവുമുള്ള പാനലുകള്‍ 14 ലക്ഷം ചതുരശ്ര മീറ്റര്‍ ഒരുവരഷം നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉദ്ദേശ ലക്ഷ്യം ഫാക്‌ടിനു ഇതുവരെ കൈവരിക്കാനായില്ല.
പാനലുകളുടെ പദ്ധതി പാളിയതോടെ ജിപ്‌സം മറ്റുകമ്പനികളിലേക്കു കയറ്റി അയക്കുയാണ്‌. ഫാക്‌ടില്‍ നിന്നും ചുരുങ്ങിയ വിലയില്‍ ലഭിക്കുന്ന ജിപ്‌സം ഉപയോഗിച്ച്‌ സ്വകാര്യ കമ്പനികള്‍ കോടികള്‍ കൊയ്യുന്നു. ്‌.നിരവധി ചെറുകിട ഇടത്തര കമ്പനികളാണ്‌ ജിപ്‌സം ഉപയോഗിച്ചുള്ള വാള്‍ പുട്ടി ,വാള്‍ പ്ലാസ്റ്റര എന്നിവ പുറത്തിറക്കുന്നത്‌. .അതും കേരളത്തിനു പുറത്തുള്ള വമ്പന്‍ കമ്പനികളുടെ മത്സരം അതിജീവിച്ചാണ്‌ കോഴിക്കോട്ടെ മലബാര്‍ ജിപിസം ഇന്‍ഡസ്‌ട്രീസ്‌ ,
അതേസമയം ഫാക്‌ടിന്റെ ജിപ്‌സം പാനലുകള്‍ ഉപയോഗിച്ചു നിരമ്മിച്ച വീട്‌ ഇല്ലാതില്ല. കേരളത്തില്‍ ഇത്തരത്തില്‍ ഒരേ ഒരൊണ്ണം മാത്രം.. ജിപ്‌സം ഉപയോഗിച്ച്‌ ഫാക്‌ട്‌ നാലുവര്‍ഷം മുന്‍പ്‌ പരീക്ഷണാര്‍ഥം ഏലൂരില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ്‌ ഫാക്‌ട്‌ ഹൗസിങ്ങ്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. ഫാക്‌ടിന്റെ ജിപ്‌സം പ്ലാന്റിന്റെ ചുമതല വഹിക്കുന്നവരക്കു ഇന്നും ചൂണ്ടിക്കാട്ടുവാന്‍ കഴിയുന്നത്‌ ഇതൊന്നു മാത്രം. 

ഏറണാകുളം ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റ്‌ ഇന്നു മുതല്‍


എറണാകുളം ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റ്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ ഇന്നാരംഭിക്കും. ഒ്‌ന്‍പതാം തീയതി വരെ നീണ്ടു നില്‍ക്കുന്ന മീറ്റില്‍ 14 സബ്‌ ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേര്‍ പങ്കെടുക്കും. മന്ത്രി അനൂപ്‌ ജേക്കബ്‌ മേള ഉദ്‌ഘാടനം ചെയ്യും . 93 ഇനങ്ങളിലായാണ്‌ മത്സരം. ഈ മാസം 23 മുതല്‍ 26 വരെ കൊച്ചയിില്‍ നടക്കുന്ന സംസ്ഥാന മീറ്റിനുള്ള ജില്ലാ ടീമിനെ ഇവിടെ വച്ചു തെരഞ്ഞെടുക്കും. ഇവിടെ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക്‌ സംസ്ഥാന മീറ്റില്‍ മത്സരിക്കാനാകും.
ഒന്‍പതാം തീയതി വൈകിട്ട്‌ മുന്നരയ്‌ക്ക്‌ മന്ത്രി കെ.ബാബു ട്രോഫികള്‍ വിതരണം ചെയ്യും. 

മേയറിനും ഭാര്യയ്‌ക്കും വിദേശ സുഖവാസയാത്ര




പ്രതിസന്ധിയ്‌ക്കിടെ കോര്‍പ്പറേഷന്‍ ചെലില്‍
മേയറിനും ഭാര്യയ്‌ക്കും വിദേശ സുഖവാസയാത്ര


കൊച്ചി നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മേയറും കൗണ്‍സിലര്‍മാരും തുടര്‍ച്ചയായി വിദേശ യാത്രകള്‍ ഉള്‍പ്പെടെ നടത്തി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. പഠന യാത്രകളുടെ പേരിലുള്ള സുഖവാസ യാത്രകള്‍ക്ക്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ഒപ്പം കൂട്ടുന്നതിനാല്‍ വിഷയം കൗണ്‍സില്‍ യോഗങ്ങളില്‍പോലും ഉയരുന്നില്ല.
മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ പഠിക്കാനെന്ന പേരിലാണ്‌ കൊച്ചി നഗരസഭാ മേയറും കൗണ്‍സിലര്‍മാരും വിദേശ യാത്രകള്‍ നടത്തുന്നത്‌. പ്രതിപക്ഷ കൗണ്‍സിലര്‍ എം.അനില്‍കുമാറിനെയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ .ത്യാഗരാജനെയും കൂട്ടി മേയര്‍ ടോണി ചമ്മിണി റഷ്യ ,ദുബായി യാത്രകള്‍ നടത്തിയതിന്‌ അഞ്ച്‌ ലക്ഷത്തോളം രൂപ ചെലവായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിന്നീട്‌ മേയറും ഭാര്യയും കൗണ്‍സിലര്‍ ബ്ലെസി ജോസഫും കോര്‍പ്പറേഷന്‍ ചെലവില്‍ ഇറ്റലിയിലേക്ക്‌ പറന്നു . ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 38 കൗണ്‍സിലര്‍മാര്‍ ഡല്‍ഹിയില്‍ പഠനയാത്രയ്‌ക്കു പോയതും അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ച്‌. ഇതിനുള്ള പണം ചില കരാറുകാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ പഠന യാത്രയ്‌കു പോയ കൗണ്‍സിലര്‍മാര്‍ പ്രധാനമായും പഠിച്ചത്‌ താജ്‌ഹാളിന്റെ ഭംഗിയായിരുന്നു. ആഗ്രയും കറങ്ങി മെട്രോ റെയിലും കയറി തങ്ങളുടെ ദേശീയ നേതാക്കള്‍ക്കൊപ്പം ഫോട്ടോയും എടുത്താണ്‌ പഠന സംഘം അന്ന്‌ മടങ്ങിയത്‌. ഈ യാത്രകളില്‍ നിന്ന്‌ മാറി നിന്നത്‌ ബിജെപിയിലെ രണ്ട്‌ കൗണ്‍സിലര്‍മാര്‍ മാത്രം.
അമേരിക്കന്‍ ജനാധിപത്യത്തിനെക്കുറിച്ച്‌ പഠിക്കാന്‍ പോയ ജില്ലാ പഞ്ചായത്തിന്റെ സംഘത്തിലും കൊച്ചി നഗരസഭാ കൗണ്‍സിലറുണ്ടായിരുന്നു. അനാവശ്യ യാത്രകള്‍ക്കായി കൊച്ചി നഗരസഭ ലക്ഷങ്ങള്‍ ചെലവഴിക്കുയാണെന്ന്‌ ബിജെപി അംഗം സുധ ദിലീപ്‌ കുമാര്‍ ആരോപിച്ചു.
ഈ കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ആദ്യം യാത്രചെയ്‌തത്‌ മാലിന്യ സംസ്‌ഖണത്തിനെക്കുറിച്ച്‌ പഠിക്കാന്‍ കോയമ്പത്തൂര്‍ യാത്രയാണ്‌ നടതതിയത്‌.എന്നിട്ടും ബ്രഹ്മപുരത്ത്‌ മാലിന്യങ്ങള്‍ കുന്നുകൂടി. അതിനശേഷമാണ്‌ കൂടുതല്‍ പഠിക്കാന്‍ റഷ്യയിലേക്കു പറന്തന്‌. അതിനശേഷമാണ്‌ നവംബറിലെ ഡല്‍ഹിയാത്ര. ഇതിനു വേണ്ട ചെലവ്‌ ആരു വഹിച്ചു വെന്ന കാര്യം ഇന്നും ദുരീഹമമാണ്‌.
ഏതാണ്ട്‌ കാലിയായ നഗരസഭ ഖജനാവില്‍ നിന്നും പണമെടുത്ത്‌ വിദേശരാജ്യങ്ങളിലേക്കു പഠനയാത്രയ്‌ക്കു പോകുന്ന കൗണ്‍സിലരമാര്‍ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട്‌ ഗുജറാത്തിലേക്കുള്ള അടുത്ത യാത്ര വേണ്ടെന്നു വെക്കുകയും ചെയ്‌തു. ജനറം പേള്‍ പ്രോജക്‌ടിന്റെ ങാഗമായി ഗുജറാത്തിലെ സൂററ്റ്‌ ,ബറോഡ, അഹമ്മദാബാദ്‌ നഗരങ്ങളിലേക്കായിരുന്നു യാത്രയ്‌ക്ക്‌# ഒരുങ്ങിയത്‌. 

വേതനത്തില്‍ നിന്നു ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നു




കൊച്ചി മെട്രോ ,
ട്രാഫിക്‌ വാര്‍ഡന്‍ നിയമനംഅനധികൃത ഏജന്‍സികള്‍ വഴി
വേതനത്തില്‍ നിന്നു ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നുകലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ഇന്റ്‌#വ്യു നടതതി



കൊച്ചി
കൊച്ചി മെട്രോ റെയിലിന്റെ സുഗമായ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ നുറുകണക്കിനു ട്രാഫിക്‌ വാര്‍ഡന്മാരെ അനധികൃത ഏജന്‍സി വഴി നിയമിക്കുന്നു.
അത്യാവശ്യം വേണ്ട സുരക്ഷാപരിരക്ഷ പോലും ഇല്ലാതെ ഡ്യൂട്ടി ചെയ്യന്ന ഇവരുടെ ദിവസ വേതനവും ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. വാര്‍ഡന്മാരായി ജോലി ചെയ്യുന്നവര്‍ ഭൂരിഭാഗവും സ്‌ത്രീകളായതിനാല്‍ ഇവരൊന്നും പ്രതീകരിക്കുന്നില്ല.

മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സി ട്രാഫിക്‌ വാര്‍ഡനമാരുടെ നിയമനകാര്യത്തില്‍ കരാര്‍ നല്‍കിയിരിക്കുന്നത്‌ ലാല്‍ ഗ്രൂപ്പിനാണ്‌ ഇ്രവരുടെ പങ്കാളികള്‍ നിരവധി കേസുകളോടെ കരിമ്പട്ടികയില്‍പ്പെട്ടിട്ടുള്ള സോമ എന്ന മാന്‍ പവര്‍ ഗ്രപ്പും.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ഇന്നലെ നടന്ന ഇന്റര്‍വ്യുവിനു സ്‌ത്രീകളും പുരുഷ്‌മാരും ഉള്‍പ്പെട 200ലേറെപ്പേരാണ്‌ എത്തിച്ചേര്‍ന്നത്‌. ഇടുക്കി ജില്ലയിലെ മേലുകാവില്‍ നിന്നുവരെ ബയോഡാറ്റയുമായി ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. പറവൂര്‍,ആലുവ,പെരുമ്പാവൂര്‍ ,ചേര്‍ത്തല തുടങ്ങിയ നഗരത്തിനു പുറത്തുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ഇതില്‍ 80ഓളം പേര്‍ 4000ത്തോളം രൂപ ചെലവാക്കി യൂണിഫോം വരെ തയ്‌പ്പിച്ചാണ്‌ അഭിമുഖത്തിനു എത്തിയത്‌. കരാറുകാര്‍ക്കു പുറമെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എഎസ്‌ഐയും ചേര്‍ന്നായിരുന്നു ്‌ ഇന്റര്‍വ്യു നടത്തിയത്‌.
ഇന്നലെ എത്തിയവരില്‍ നിന്നും 100 പേരെ നിയമിക്കാനാണ്‌ തീരുമാനം. തിരക്കേറിയ റോഡില്‍ പൊരിഞ്ഞവെയിലത്തും മഴയിലും പൊടിയും പുകയുമേറ്റു രാവിലെ എട്ടുമുതല്‍ രാത്രി ഏഴുമണി വരെയാണ്‌ ഡ്യുട്ടി. ഇതിനിടെ അസഭ്യങ്ങളും തല്ലം വരെ കിട്ടുന്നതും പതിവായിട്ടുണ്ട്‌ . ു. എന്നാല്‍ ഇവര്‍കകു ലഭിക്കുന്നതോ പ്രതിദിനം 300 രൂപമാത്രം. ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്ന ഇവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷപോലും ഏര്‍പ്പാട്‌ ചെയ്‌തിട്ടില്ല.
വേതനം നല്‍കുന്ന കാര്യത്തില്‍ ട്രാഫിക്‌ പോലീസും , വാര്‍ഡന്മാരെ സപ്ലൈ ചെയ്യുന്ന ഏജന്റും തമ്മില്‍ ധാരണയുള്ളായും ആരോപണം. ഉയര്‍ന്നിട്ടുണ്ട്‌. ഡിഎംആര്‍സി ട്രാഫിക്‌ വാര്‍ഡന്‌ പ്രതിമാസം 10,500 രൂപ നല്‍കുമ്പോള്‍ ഇവര്‍ക്കു ലഭിക്കുന്നതോ പ്രതിമാസം 8000 രൂപയ്‌ക്കു താഴെ. ഇടനിലക്കാര്‍ ബാക്കി തുക തട്ടിയെടുക്കുന്നു.
കുണ്ടന്നൂരിലെ കെ.വി തമ്പി എന്നയാള്‍ക്കാണ്‌ ട്രാഫിക്‌ വാര്‍ഡനെ സപ്ലെ ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നത്‌. നിരവധി കേസുകള്‍ ഇയാളുടെ പേരിലുള്ളതിനാല്‍ മറ്റൊരാളുടെ പേരിലാണ്‌ ലൈസന്‍സ്‌. എന്നാല്‍ ഈ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതയും ട്രാഫിക്‌ വാര്‍ഡന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ലതീഷ്‌ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മന്ത്രി കെ.ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ട്രാഫിക്‌ വാര്‍ഡന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
മെട്രോ റെയിലിന്റെ നിരമ്മാണഘട്ടത്തില്‍ 400ലേറെ ട്രാഫിക്‌ വാര്‍ഡന്മാരെ ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ ഇത്രയേറെപ്പേരെ നിയമിക്കുമ്പോള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി മാത്രമെ നിയനം നടത്താവൂ എന്നാണ്‌ ചട്ടം.ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നും ഉയര്‍ന്ന ട്രാഫിക്‌ ഉദ്യോഗസ്ഥന്മാര്‍ ഇതിനു പിന്നിലുണ്ടെന്നും ലതീഷ്‌ ആരോപിച്ചു. ട്രാഫിക്‌ പോലീസിനായിരിക്കും ഡ്യുട്ടി നിശ്ചയിക്കാനും ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കാനുമുള്ള ചുമതല.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.. മിക്കവരും ട്രാഫിക്‌ പോലീസിനാണ്‌ വാരഡന്മാരുടെ നിയമന ചുമതല എന്ന പ്രതീക്ഷയിലാണ്‌ അഭിമുഖത്തിനു എത്തിയത്‌.