കൊച്ചി
കേരളം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍
ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്‌ത വിഷയമായിരുന്നു മദ്യനയം. കഴിഞ്ഞ നിയമസഭ
തിരഞ്ഞെടുപ്പിലും, അതിന് ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍
തന്നെയും നിലവിലുള്ള മദ്യനയം കാലോചിതമായി പരിഷ്‌കരിക്കുമെന്നും, മദ്യ നിരോധനമില്ല,
മദ്യ വര്‍ജ്ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടെന്നും പറയുകയും
ചെയ്‌തു.
ആദ്യ നിയമസഭാ സമ്മേളനത്തിലെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തില്‍തന്നെ ഇത്
അസന്നിഗ്‌ദമായി പറയുകയും ചെയ്‌തു.
സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും
പാര്‍ട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിലെ ടൂറിസം വ്യവസായത്തെ മദ്യ
നിരോധനം ശരിക്കും ബാധിച്ചു എന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ പ്ലാനിങ് ബോര്‍ഡ്
നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം
ടൂറിസം വകുപ്പ് നടത്തിയ പഠനവും ശരിവച്ചു. അതേസമയം തന്നെ, മദ്യ നിരോധനത്തിന് ശേഷം
കേരളത്തിലെ മദ്യ വില്‍പ്പന കൂടുകയാണ് ചെയ്‌തതെന്ന്, അടുത്തിടെ പുറത്തുവന്ന
സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു.
കേരളത്തിലെ മദ്യനയം വീണ്ടും
ചര്‍ച്ചയാകപ്പെടുന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ടത്. ഈ അവസരത്തില്‍
മലയാളി സമൂഹം ഇത് വരെ മനസ്സിലാക്കാത്ത ചില കള്ളകണക്കുകളുടെ സത്യാവസ്ഥയിലേക്ക്
ഒന്നെത്തി നോക്കുന്നത് നന്നായിരിക്കും.
മദ്യ നിരോധനവും ടൂറിസവും
ഇന്ന്
ഏകദേശം 1 ലക്ഷം കോടി മുതല്‍ മുടക്കും, 15 ലക്ഷം പേര്‍ നേരിട്ടും മറ്റൊരു 10 ;ലക്ഷം
പേര്‍ പരോക്ഷമായും ജോലി ചെയ്യുന്ന, കേരളത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനതിന്റെ 11
ശതമാനത്തോളം നേടിത്തരുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സേവന വ്യവസായ
മേഖലയായി ടൂറിസം മേഖല വളര്‍ന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26689.63 കോടി രൂപയാണ് 2015 ല്‍ കേരളം ടൂറിസം വഴി
നേടിയത്. അതില്‍ 6,949.88 കോടി രൂപ വിദേശ നാണയയിനത്തില്‍ ഉള്ള
വരുമാനമാണ്.
1,16,95,411 സ്വദേശ സഞ്ചാരികളും, 9,77,479 വിദേശ വിനോദ സഞ്ചാരികളും
കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്‌ചകള്‍ കാണാനെത്തി. 2005 മുതല്‍
2020 വരെ കേരളത്തിന്റെ ഈ രംഗത്തുള്ള വളര്‍ച്ചയുടെ തോത് 10 മുതല്‍ 12 ശതമാനം വരെ
ആയിരിക്കുമെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍
വിലയിരുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ ആ വളര്‍ച്ചാ നിരക്കില്‍ വലിയ
വ്യത്യാസമില്ലാതെ നാം മുന്നേറുകയും ചെയ്‌തു. പക്ഷെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ
വികലമായ മദ്യനയത്തിലൂടെ കേരളത്തിലെ 740 ബാറുകള്‍ പൂട്ടിയത് മൂലം കേരളത്തിലെ ടൂറിസം
രംഗം അതിന്റെ ഏറ്റവും വലിയ തളര്‍ച്ച നേരിട്ടു. കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്തെ
വളര്‍ച്ചാ നിരക്ക് 6.59 ശതമാനത്തിലേക്ക് മൂക്കുകുത്തി.
ഇതിന് പ്രധാന
കാരണം കേരളത്തിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ ഏകദേശം 25% വരുന്നത് വിവിധ
ഹോട്ടലുകളില്‍ നടക്കുന്ന മീറ്റിങ്, കണ്‍വെന്‍ഷന്‍, ഗ്രൂപ്പ് ടൂര്‍, എക്‌സിബിഷന്‍
എന്നിവക്കായി വരുന്ന ബിസിനസ് ട്രാവലര്‍, കോര്‍പ്പറേറ്റ് മേധാവികള്‍
എന്നിവരിലൂടെയാണ്.
പകല്‍ മുഴുവന്‍ മീറ്റിങ്, ചര്‍ച്ചകള്‍ എന്നിവയ്‌ക്ക് ശേഷം
രാത്രികളില്‍ ഭൂരിപക്ഷം പേരും ഭക്ഷണത്തോടൊപ്പം മദ്യം ആവശ്യപ്പെടും. പ്രത്യേകിച്ചും
മുംബൈ, ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും
വരുന്നവര്‍.
ബാര്‍ ഹോട്ടല്‍ അടച്ചപ്പോള്‍ ഈ ബിസിനസ് മുഴുവന്‍ അയല്‍
സംസ്ഥാനങ്ങളിലേക്കും, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കും പോയി. അത് വഴി
കഴിഞ്ഞ സാമ്‌ബത്തിക വര്‍ഷം കോവളം,കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍
റിസോര്‍ട്ടുകള്‍ക്ക് ഉണ്ടായ നഷ്ടം മാത്രം 1000 കോടി രൂപയില്‍ അധികം വരും. വിദേശ
ടൂറിസ്റ്റുകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല. കാരണം അവര്‍് ബിയര്‍ വൈന്‍
എന്നിവ കൊണ്ട് തൃപ്‌തരാണ്. എന്നാല്‍ അഭ്യന്തര ടൂറിസം രംഗത്തെ അത് വലിയ തോതില്‍
ബാധിച്ചു. കേരളത്തില്‍ മദ്യം തന്നെ കിട്ടില്ല എന്ന പ്രചരണം ഉത്തരേന്ത്യയില്‍
നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് തടസ്സമായി.
വാസ്‌തവത്തില്‍ കേരളത്തില്‍
സമ്‌ബൂര്‍ണ മദ്യ നിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയില്‍ ടൂറിസം ആവശ്യത്തിന്
മാത്രം പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡിലക്‌സ്
വരെയുള്ള സകലമാന ഹോട്ടല്‍ റിസോര്‍ട്ട് ബാറുകളും മോശം നിലയില്‍ കച്ചവടം
നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തില്‍ അടച്ചു പൂട്ടി. അതെ സമയം സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ഉള്ള ബീവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റ് വഴി കേരളം മുഴുവന്‍ മദ്യം
ഒഴുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ജനങ്ങള്‍ സ്വസ്ഥമായി ഇരുന്ന് മദ്യം
കഴിച്ചിരുന്നത് മാത്രമാണ് നിര്‍ത്തലാക്കിയത് .
മദ്യ വില്‍പ്പനയും, മയക്കു
മരുന്ന് കേസുകളും കൂടി
കേരളത്തില്‍ മദ്യ നിരോധനം എന്ന പേരില്‍ ബാറുകള്‍ അടച്ചു
പൂട്ടിയപ്പോള്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമ്‌ബോള്‍ ഒരു കാര്യം
വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്‌തത്. അത്
പതിന്‍ മടങ്ങ് കൂടുകയാണ് ഉണ്ടായത്. വീര്യം കൂടിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ
മദ്യങ്ങളുടെ വില്‍പ്പനയില്‍ 201516 സാമ്‌ബത്തിക വര്‍ഷത്തില്‍ 9% മാത്രം
കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പ്പനയില്‍ ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വളര്‍ച്ച
നിരക്കായ 61% ത്തിലേക്ക് ഉയരുകയാണ് ചെയ്‌തത്.
11,577.29 കോടി രൂപയുടെ
മദ്യമാണ് കഴിഞ്ഞ സാമ്‌ബത്തിക വര്‍ഷം കേരളത്തില്‍ വിറ്റഴിച്ചത്. അതുവഴി
സര്‍ക്കാര്‍ ഖജനാവിലേക്ക് നികുതി ഇനത്തില്‍ 9787.05 കോടി മുതല്‍ക്കൂട്ടായി. മദ്യ
നിരോധനം വരുന്നതിന് മുന്‍പ് ഇത് യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി
രൂപയുമായിരുന്നു.കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്ത
വരുമാനത്തിന്റെ ഏകദേശം 22% ലഭിക്കുന്നത് മദ്യ വില്‍പ്പനയിലൂടെ ആണ് നമ്മുടെ അയല്‍
സംസ്ഥാനമായ തമിഴ്‌നാട്ടിലെ മദ്യത്തില്‍ നിന്നുള്ള വരുമാനം 25,000 കോടി
അടുത്തിരിക്കുന്നു. നമ്മളെക്കാള്‍ മൂന്നിരട്ടി മദ്യം അവിടെ വിറ്റഴിക്കുന്നു എന്ന്
ചുരുക്കം.
ബാറുകള്‍ അടച്ചു പൂട്ടിയ 2013ന് മുന്‍പുവരെ കേരളത്തില്‍ ഒരു വര്‍ഷം
ആകെ രജിസ്റ്റര്‍ ചെയ്യുന്ന മയക്കു മരുന്ന് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ
ആയിരുന്നു. എന്നാല്‍ 2015 ല്‍, കേരള പൊലീസ് മാത്രം 4105 കേസുകള്‍ രജിസ്റ്റര്‍
ചെയ്‌തു. കൂടാതെ എക്‌സൈസ് വകുപ്പ് 1430 കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്‌തു.
പിടിയലാവരുടെ എണ്ണത്തില്‍ പ്രയപൂര്‍ത്തി ആകാത്തവരുടെ എണ്ണത്തിലുള്ള വളര്‍ച്ച
നിരക്ക് ഭീതിദമാണ്.
അതുപോലെ അബ്‌കാരി കേസുകളിലെ വന്‍ വര്‍ദ്ധനയും
പരിശോധിക്കപ്പെടെണ്ടതാണ്. 2012ല്‍ 10000 ത്തില്‍ താഴെ മാത്രമായിരുന്നു, അത്തരം
കേസുകളുടെ എണ്ണം. എന്നാല്‍ 2014 ല്‍ അത് 13,676 ആയി. 2015 ആയപ്പോഴേക്കും കേസുകളുടെ
എണ്ണം 15,092ഉം ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 10,064 ലിറ്റര്‍ അനധികൃത മദ്യം
പിടികൂടിയ സ്ഥാനത്ത്, ഈ വര്‍ഷം അത് 38,228 ലിറ്റര്‍ ആയി ഉയര്‍ന്നു. ഇത് കൂടാതെ
ഒരു ലക്ഷം ലിറ്റര്‍ വാഷും പിടികൂടി. സംസ്ഥാനത്ത് അനധികൃതമായി എത്തുന്ന വ്യാജ
മദ്യത്തിന്റെ 30% പോലും പിടികൂടാന്‍ കഴിയാറില്ല എന്ന് എക്‌സൈസ് വകുപ്പ് തന്നെ
സമ്മതിക്കുമ്‌ബോഴാണ് ഇതിന്റെ വ്യാപ്‌തി മനസിലാകുക.
മദ്യ ഉപഭോഗത്തിന്റെ
കണക്കുകള്‍, കള്ളക്കളികള്‍
മദ്യ നിരോധനവും, മദ്യ വര്‍ജ്ജനവും, മദ്യ വ്യാപനവും,
മദ്യാസക്തിയുമായി ബന്ധപ്പെട്ട എന്തു കാര്യം പറയുമ്‌ബോഴും എല്ലാവരും കണ്ണടച്ചു
പറയുന്ന കാര്യമാണ് മലയാളി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാരാണ് എന്ന്. കേരളം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗമുള്ള സംസ്ഥാനമാണ് എന്ന്. വാസ്‌തവം
എന്താണ്? യഥാര്‍ത്ഥത്തില്‍ ഈ കണക്കുകള്‍ ശരിയാണോ? ഏത് കണക്കുകളുടെ
അടിസ്ഥാനത്തിലാണ് മലയാളിയെ മൊത്തം അപമാനിതരാക്കുന്ന ഇത്തരം കണക്കുകള്‍ നമ്മുടെ
മാദ്ധ്യമങ്ങളും, മത മേലദ്ധ്യക്ഷന്മാരും, ചില രാഷ്ട്രീയക്കാരും വാതോരാതെ
പറയുന്നത്?
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വകുപ്പുകളുടെയോ, പൊതു മേഖല
സ്ഥാപനങ്ങളുടെയോ കണക്കുകളാണ്, കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആധികാരികത ഉറപ്പു
വരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗം. അങ്ങനെ ആണെങ്കില്‍ ഇതിന്
അവലംബിക്കുവാന്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും ആധികാരികത ഉള്ള പഠന റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ സാംപിള്‍ സര്‍വ്വേ
ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപനമാണ്. ഇന്ത്യയിലെ ജനങ്ങളുടെ വിവിധ മേഖലയിലുള്ള സാമൂഹിക,
സാമ്‌ബത്തിക, ആരോഗ്യ രംഗത്തെ ഏറ്റവും മികച്ചതും, സത്യസന്ധവുമായ കണക്കുകള്‍
തയ്യാറാക്കുന്നത് അവരാണ്.
നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 20112012
വര്‍ഷത്തിലാണ് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും
ഉള്‍പ്പെടുത്തി, വിവിധ തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗത്തെ സംബന്ധിച്ച
ദേശീയ സര്‍വ്വേ നടത്തിയത്. നാടന്‍ കള്ള്, ചാരായം, ബിയര്‍, വൈന്‍, ലഹരി കൂടിയ
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍, ബീഡി, സിഗരറ്റുകള്‍ തുടങ്ങി എല്ലാവിധ ലഹരി
പദാര്‍ത്ഥങ്ങളെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠന റിപ്പോര്‍ട്ട് ഇതുവരെ
പരിശോധിക്കാന്‍, ഉത്തരവാദപ്പെട്ട മുഖ്യധാരാ മാദ്ധ്യമങ്ങളോ, സര്‍ക്കാര്‍
ഉദ്യോഗസ്ഥരോ, ഭരണ നേതൃത്വമോ, രാഷ്ട്രീയ നേതാക്കളോ, സാമൂഹ്യ സാംസ്‌കാരിക നായകരോ
തയ്യാറായില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹവും, സങ്കടകരവുമാണ്.
കഴിഞ്ഞ ആറേഴ്
വര്‍ഷവും മലയാളിയെ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയനായി ചിത്രീകരിച്ച വാര്‍ത്താ ദൃശ്യ
മാദ്ധ്യമങ്ങള്‍ കാട്ടിയ അക്ഷന്തവ്യമായ പിഴവ് ഒരു സംസ്ഥാനത്തെ മുഴുവന്‍ എത്രമാത്രം
അപഹാസ്യരാക്കിയെന്ന് ഈ ലേഖകന്‍ പറയുന്നില്ല. ഓരോ മലയാളിക്കും പകല്‍ പോലെ വ്യക്തമായ
കാര്യമാണ് ഇത്. ഈ കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ നമ്മുടെ കേരളത്തെ
കുറിച്ചുള്ള അബദ്ധ ജടിലങ്ങള്‍ ആയ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ നിഷ്‌പ്രയാസം
സാധിക്കും.
അത്തരം റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്‍പില്‍ ലഭ്യമായിരിക്കെ
എന്തിനാണ് എല്ലാവരും ഇത്തരം തെറ്റായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരാള്‍ ഒരാഴ്‌ച കഴിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ്
220 മില്ലി ലിറ്ററും വാര്‍ഷിക ഉപഭോഗം 11.4 ലിറ്ററുമാണ്. കള്ളാണ് ഏറ്റവും കൂടുതല്‍
ഇന്ത്യയില്‍ ഉപയോഗിക്കുന്ന ലഹരി എങ്കില്‍ നാടന്‍ വാറ്റ് ചാരായമാണ് തൊട്ടടുത്തു
നില്‍ക്കുന്നത്.
എന്നാല്‍ നഗരത്തിലെ ഒരാള്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ്
ആഴ്‌ചയില്‍ 96മില്ലി 5 ലിറ്ററും, വാര്‍ഷിക ഉപഭോഗം 5 ലിറ്ററുമായാണ്
കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ നഗരങ്ങളില്‍ ചാരായവും, ഇന്ത്യന്‍ നിര്‍മ്മിത
വിദേശ മദ്യവുമാണ് കൂടുതല്‍ പ്രിയം. അങ്ങനെ ആണെങ്കില്‍ ഇന്ത്യയിലെ ഏതു
സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. കള്ളും, ചാരായവും
ഉപയോഗിക്കുന്നവരുടെ മുന്‍പന്തിയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയ ദാദ്ര ആന്‍ഡ്
നഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും, അരുണാചല്‍ പ്രദേശുമാണ്
ആദ്യ മൂന്ന് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്.
വലിയ സംസ്ഥാനങ്ങളായ ആന്ധ്ര
പ്രദേശ്, തെലുങ്കാന, ആസ്സാം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം
ഇക്കാര്യത്തില്‍ നമ്മുടെ കേരളത്തേക്കാള്‍ മുന്നിലാണ്. നമ്മുടെ സ്ഥാനം അയല്‍
സംസ്ഥാനമായ കര്‍ണാടകക്ക് ഒപ്പം ഏഴാം സ്ഥാനത്താണ്. ബിയറും വൈനും , ഇന്ത്യന്‍
നിര്‍മ്മിത വിദേശ മദ്യവും കഴിക്കുന്നവരിലും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയ ദാമന്‍
ആന്‍ഡ് ദിയു, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നഗര്‍
ഹവേലി, അരുണാചല്‍ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവ ഒന്നാം സ്ഥാനം തുല്യമായി
പങ്കിടുമ്‌ബോള്‍ രണ്ടാമത്തെ സ്ഥാനത്തിനായുള്ള മത്സരം ഗോവയും, ആന്ധ്ര പ്രദേശും,
തെലുങ്കാനയും ആണ്. മൂന്നാം സ്ഥാനത്തിനായി നമ്മുടെ കൊച്ചു കേരളം അയല്‍ സംസ്ഥാനമായ
കര്‍ണാടകക്ക് ഒപ്പം പൊരുതുന്നു.
ഇനി എല്ലാ തരം മദ്യങ്ങളും ഉപയോഗിക്കുന്നവരുടെ
ശരാശരി കണക്കു എടുത്താല്‍ ആന്ധ്രയും, തെലുങ്കാനയും തന്നെ മുന്നില്‍. ഒരാഴ്‌ച ഒരു
വ്യക്തിയുടെ ശരാശരി ഉപയോഗം 665 മില്ലി ലിറ്റര്‍ ആണ് ഉള്ളത്. വാര്‍ഷിക ഉപഭോഗം
ഏകദേശം 34.5 ലിറ്ററും ആണ്. എന്നാല്‍ കേരളത്തിലോ ശരാശരി മലയാളി കഴിക്കുന്ന
മദ്യത്തിന്റെ അളവ് ആഴ്‌ചയില്‍ വെറും 196 മില്ലി ലിറ്ററും, വാര്‍ഷത്തില്‍ 10. 2
ലിറ്ററും ആണെന്നിരിക്കെ എന്തിനാണ് വെറും കള്ളക്കണക്കിന്റെ പേരില്‍ നാമിത്രയും കാലം
ലോകത്തിന് മുന്നില്‍ അപമാനിതരായത്. ഗൂഗിളില്‍ ഒന്നു സെര്‍ച് ചെയ്‌തു നോക്കിയാല്‍
ബി ബി സിയും, എക്കണോമിസ്‌റ് അടക്കമുള്ള പ്രശസ്‌തമായ പ്രസിദ്ധീകരങ്ങള്‍ വരെ നമ്മുടെ
മദ്യാസക്തി ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ളവരായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.
അന്യഭാഷാ തൊഴിലാളികളും മദ്യ ഉപഭോഗവും കാണാത്ത കണക്കുകള്‍.
ശരിക്കും കേരളത്തില്‍
എത്ര കുടിയന്മാരുണ്ട്
ഇനി വേറൊരു കണക്ക് കൂടി നോക്കാം. കേരളത്തില്‍ എത്ര
കുടിയന്മാരുണ്ട്? മദ്യം ഇടക്കൊക്കെ ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ട്? അമിത
മദ്യാസക്തി ഉള്ളവര്‍ എത്ര പേരുണ്ട്? അപ്പോഴും നിജസ്ഥിതി അറിയുമ്‌ബോള്‍ ഓരോ
മലയാളിയും ഞെട്ടും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം
കേരളത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരായുള്ളത് 45 ലക്ഷം പേരാണ്. അവരില്‍
സ്ഥിരം മദ്യം ഉപയോഗിക്കുന്നവര്‍ ഏകദേശം 32 ലക്ഷം പേരാണ്. അവരില്‍ തന്നെ നിരന്തരം
മദ്യം ഉപയോഗിക്കുന്നവര്‍ 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്‌ക്കാണ്. അമിത
മദ്യാസക്തി ഉള്ളവര്‍ വെറും അഞ്ചു ലക്ഷത്തില്‍ താഴെ ആളുകളും.
അടുത്ത ഒരു കണക്കു
കൂടി പരിശോധിക്കുമ്‌ബോഴേ സത്യത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. മലയാളിയുടെ
അമിത മദ്യാസക്തി കൂടിയിട്ട് ഏകദേശം പത്തു വര്‍ഷത്തോളം ആകുന്നു എന്ന് മദ്യത്തെ
സ്‌നേഹിക്കുന്നവരും, എതിര്‍ക്കുന്നവരും ഒരേ പോലെ സമ്മതിക്കും. എന്തായിരുന്നു,
കേരളത്തില്‍ ജീവിക്കുന്ന മലയാളിയുടെ പെട്ടെന്നുള്ള ഈ സാമൂഹിക മാറ്റത്തിന് കാരണം.
അവിടെയാണ് ഈ കണക്കുകളുടെ എല്ലാം ഉള്ളു കള്ളി വെളിച്ചത്താവുന്നത്.
കാരണം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലൊപ്‌മെന്റ്
സ്റ്റഡീസ് അഥവാ ഇഉട എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗവേഷണ പഠന സ്ഥാപനം
അടുത്തിടെ ഇറക്കിയ റിപ്പോര്‍ട് പ്രകാരം കേരളത്തില്‍ നിലവില്‍ 28 ലക്ഷം മുതല്‍ 30
ലക്ഷം വരെ അന്യഭാഷാ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. അവരില്‍ മൂന്നില്‍ രണ്ട് പേരും
സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവാരാണ്. അതായത് ഏകദേശം 19 മുതല്‍ 20 ലക്ഷം വരെ
അന്യഭാഷാ തൊഴിലാളികളും മദ്യം ഉപഭോഗവസ്‌തുവായി കരുതുന്നവരാണ്.
അങ്ങിനെ
ആണെങ്കില്‍ യഥാര്‍ത്ഥത്തില്‍ വെറും പതിനഞ്ച് ലക്ഷത്തില്‍ താഴെ മാത്രം മലയാളികളാണ്
മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആണ്
കേരളത്തിലെ തൊഴില്‍ മേഖലയിലേക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ
വന്നെത്തിയത്. എന്തു കൊണ്ട് നമ്മുടെ സാമൂഹ്യ ശാസ്‌ത്ര വിദഗ്‌ധരോ, വികസനോന്മുഖ
വാര്‍ത്തകളുടെ ഉസ്‌താദുകളായ മാദ്ധ്യമ പ്രവര്‍ത്തകരോ ഇതൊന്നും വിശകലനം ചെയ്യുകയോ,
വര്‍ത്തകളക്കുകയോ, ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്‌തില്ല.
കേരളത്തിലെ ഈ മദ്യ
ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കു കൂടി ലഭ്യമാണ്. അതായത് കേരളത്തില്‍ ഏറ്റവും
കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബീവറേജസ്സ് കോര്‍പറേഷന്‍ ചില്ലറ
വില്‍പ്പന ശാലകളില്‍ ആദ്യ പത്തിലെ കൂടുതല്‍ ഷോപ്പുകളും ചാലക്കുടി, പെരുമ്‌ബാവൂര്‍,
മുവാറ്റുപുഴ, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം അന്യഭാഷാ തൊഴിലാളികളുടെ
അനിയന്ത്രിതമായ സാന്ദ്രത ഉള്ള ഇടങ്ങളാണ്.
അന്യഭാഷാ തൊഴിലാളികളുടെ അമിത
മദ്യപാനത്തിനും ഒരു കാരണമുണ്ട്. ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു
പുരുഷ തൊഴിലാളിക്ക് ഇന്നും ലഭിക്കുന്ന ദിവ വേതനം 200 രൂപയില്‍ താഴെയാണ്.
കേരളത്തില്‍ അതു 700 രൂപക്ക് മുകളില്‍ ആണ് ശനിയാഴ്‌ച ഉച്ച തിരിഞ്ഞ് തന്റെ
കയ്യില്‍ ലഭിക്കുന്ന വേതനത്തില്‍ നല്ലൊരു പങ്കും അന്ന് തന്നെ സ്വന്തം നാട്ടിലേക്കു
അയക്കും. എന്നാലും കയ്യില്‍ സ്വന്തം ചെലവിനായി മാറ്റിവച്ച നല്ലൊരു തുക കാണും. ഇത്
അവര്‍ കൂട്ടായുള്ള മദ്യപാനത്തിനായി പങ്കിട്ട് ചിലവഴിക്കും. വാരാന്ത്യങ്ങളില്‍
നമ്മുടെ ചില്ലറ മദ്യ വില്‍പ്പന ശാലകളില്‍ നടക്കുന്ന തിരക്കിന്റെയും, മികച്ച
വ്യാപാരത്തിന്റെയും കണക്കുകളുടെ പിറകിലെ സാമ്‌ബത്തിക സാമൂഹിക ശാസ്‌ത്രമാണ്
ഇത്.
അവരുടെ മദ്യപാന ശീലം കേരളത്തിന്റെ സമ്‌ബത് വ്യവസ്ഥയ്‌ക്കുണ്ടാക്കുന്ന
നേട്ടങ്ങള്‍ വേറെയും കണക്കാക്കണം. 730 ബാറുകള്‍ അടച്ചിട്ടും ദിവസം തോറും നമ്മുടെ
സര്‍ക്കാര്‍ ഖജനാവിനെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന അന്യഭാഷാ തൊഴിലാളിയെ
നമുക്ക് വീണ്ടും അംഗികരിക്കാം. വേറൊരു കാര്യവും ഇത്തരുണത്തില്‍ പറയാതെ വയ്യ.
ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളി നമ്മുടെ സമൂഹത്തിലെ വികസന പങ്കാളികളായ
ബിഹാറിയെയോ, ബംഗാളിയെയോ നമ്മിലൊരാളായി അംഗീകരിച്ചിട്ടില്ല. (ഗള്‍ഫ് രാജ്യങ്ങളിലെ
അറബികള്‍ നമ്മുടെ പ്രവാസി തൊഴിലാളികളെ കാണുന്ന അതേ അവസ്ഥ.) ഈ സാമൂഹിക യാഥാര്‍ഥ്യം
തിരിച്ചറിഞ്ഞ ഭായിമാര്‍ക്ക് മുന്നില്‍ അപ്പോള്‍ ഒരേ ഒരു മാര്‍ഗമോ ഉള്ളൂ.
പണിയില്ലാത്ത ദിവസം സ്വന്തം വാസ സ്ഥലത്ത്, അതു എത്ര വൃത്തി ഹീനമാണെങ്കിലും, തിങ്ങി
നിറഞ്ഞത് ആണെങ്കിലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂട്ടുക. വാരാന്ത്യങ്ങളില്‍ സമയം
ചെലവഴിക്കാനുള്ള ഒരേ ഒരു മാര്‍ഗം അമിത മദ്യപാനം. അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു.
അതു മൂലമുണ്ടാകുന്ന മറ്റു സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ഇപ്പോള്‍
കടക്കുന്നില്ല.
വാസ്‌തവത്തില്‍ ആരാണ് ഇതിനൊക്കെ ഉത്തരവാദി. നമ്മെ ഭരിച്ച
സര്‍ക്കാരോ, കണക്കുകള്‍ കൃത്യമായി ഉണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയുന്ന
ഉദ്യോഗസ്ഥരോ, അതുമല്ല അവര്‍ പറയുന്ന കള്ളകണക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന
മാദ്ധ്യമങ്ങളോ ? എന്തായാലും കേരളത്തിന്റെ പുതിയ മദ്യനയം വരുമ്‌ബോഴേക്കും നമുക്ക്
മലയാളിയുടെ മദ്യാസക്തിയെ പറ്റിയുള്ള തെറ്റിധാരണ ഒന്നു മാറ്റണം. അതിനായി സൈബര്‍
ലോകത്തെ മുഴുവന്‍ മലയാളികളും ഒന്നിക്കണം. നമ്മുടെ അന്തസ്സും, അഭിമാനവും ഒട്ടും
താമസിയാതെ വീണ്ടെടുക്കണം.
വരുന്ന കേരള പിറവി ദിനത്തിലോ, പറ്റുമെങ്കില്‍ അതിന്
മുന്‍പ് തന്നെയോ നമുക്ക് ലോകത്തിന് മുന്‍പില്‍ ഈ തെറ്റായ കണക്കുകള്‍ സഹിതം
വിളിച്ചു പറയണം. മലയാളി കുടിയനല്ല. അത് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍
ആണെങ്കിലും, മൊത്തം കുടിയന്മാരുടെ കാര്യത്തില്‍ ആണെങ്കിലും. മദ്യാസക്തി എന്ന
രോഗാവസ്ഥയില്‍ ഉള്ളവര്‍ ഇവിടെ ഇന്ത്യയിലെ ഏറ്റവും പിറകില്‍ നില്‍ക്കുന്നവരുടെ
കൂട്ടത്തിലാണെന്ന്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ആരോ പറഞ്ഞ കണക്കുകളും,
മാദ്ധ്യമ വാര്‍ത്തകളും കേട്ട് അടിവരയിട്ട് പറഞ്ഞ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍
മദ്യം ഉപയോഗിക്കുന്ന പൗരന്മാര്‍ ഉള്ള കേരളവും, ആളോഹരി ഇന്ത്യയിലെ ഏറ്റവും വലിയ
കുടിയന്മാര്‍ മലയാളി മദ്യപനുമാണെന്ന തെറ്റിദ്ധാരണ തിരുത്തി കുറിക്കുകയും
വേണം.
അങ്ങനെ ആകെ മൊത്തം കണക്കുകളുടെ ഒരു കള്ളക്കളി ആണ് കേരളത്തിലെ
മദ്യപാനശീലത്തെയും, മദ്യ ഉപഭോഗത്തെയും പറ്റി വിശകലനം ചെയ്യുമ്‌ബോള്‍ കിട്ടുന്നത്.
ഇതൊക്കെ വരും നാളുകളില്‍ കേരളം വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. എങ്കില്‍
മാത്രമേ ലഹരിയുടെ സാമൂഹിക സാമ്‌ബത്തിക ശാസ്‌ത്രം യാഥാര്‍ഥ്യ ബോധത്തോടെ വിശകലനം
ചെയ്യാനും, അതു ഭാവി കേരളത്തിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കാനും
കഴിയുകയുള്ളു.
(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിര്‍ന്ന
പത്രപ്രവര്‍ത്തകനുമായ കെ വി രവിശങ്കര്‍ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും,
പബ്ലിഷറുമാണ്. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കക്കാരില്‍ ഒരാളുമാണ്
രവിശങ്കര്‍)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ