2014, മാർച്ച് 11, ചൊവ്വാഴ്ച

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട്‌്‌്‌ അധികൃതരുടെ തട്ടിപ്പ്‌


നഗരത്തിലെ ഫ്‌ളാറ്റുകള്‍ക്ക്‌ അനധികൃതമായി വെള്ളം എത്തിക്കുന്നതിനു വേണ്ടി പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള പൈപ്പിനകത്ത്‌ ചാക്കില്‍ മരച്ചീളുകള്‍ നിറച്ചു കുത്തിക്കയറ്റിയത്‌ കഴിഞ്ഞദിവസം കണ്ടെത്തി. സംശയം തോന്നി ജനങ്ങള്‍ വാട്ടര്‍ അഥോറിറ്റി ഓവര്‍സിയര്‍ വിനോദിനെക്കൊണ്ട്‌ പൈപ്പ്‌ മുറിച്ചു നോക്കിയപ്പോഴാണ്‌ ഈ വഴിമുടക്കി കണ്ടുകിട്ടിയത്‌. നഗരത്തില്‍ ലക്ഷങ്ങളാണ്‌ അനധികൃത വെള്ളം വിതരണത്തിലൂടെ ഉദ്യോഗസ്ഥന്മാര്‍ പോക്കറ്റിലാക്കുന്നത്‌



ഓവര്‍സിയര്‍ വിനോദ്‌ ചാനലുകളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നു

നഗരസഭ കരാറുകാര്‍ ധര്‍ണ നടത്തി



കൊച്ചി നഗരസഭ കരാറുകാരോടുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച്‌ കരാറുകാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ പ്രസിഡന്റ്‌ പി.ജെ യേശുദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

2014, മാർച്ച് 10, തിങ്കളാഴ്‌ച

അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കും


കൊച്ചി
അമൃതാനന്ദമയി മഠത്തിലെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെലിന്റെ ആത്മകഥ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍,റി്‌പപോര്‍്‌ട്ടര്‍ ,മീഡിയ വണ്‍ എന്നീ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയും മാധ്യമം ,തേജ്‌ എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ്‌ എടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.
അമൃതാന്ദമയി മഠത്തില്‍ നടന്നതായി പറയുന്ന സംഭവങ്ങളുടെ അടിസ്ഥാന്തതില്‍ മതവികാരം വൃണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കോടതി ഉത്തരവ്‌. അതേസമയം ഗെയില്‍ ട്രെഡ്‌വെലിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്‌ത കൈരളി ചാനലിനെതിരെ ഇപ്പോള്‍ നടപടി ഇല്ല. ചാനലിനെതിരെ മഠത്തിലെ ഉന്നതര്‍ നേരത്തെ വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു.
അമൃതാനന്ദമയി മഠത്തില്‍ വെച്ച്‌ താന്‍ ബലാല്‍സംഗത്തിനു വിധേയയായെന്നും മഠത്തില്‍ വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ്‌ നടക്കുന്നുണ്ടെന്നും ഗെയില്‍ എഴുതി വിശുദ്ധ നരകം എന്ന ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. മതനിന്ദയുടെ പേരില്‍ ഇനി ഈ പുസ്‌തകം കോടതി നിരോധിക്കുമോ എന്നു വ്യക്തമല്ല. 

ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത വില്ലേജ്‌ ജീവനക്കാരന്‍ തൂങ്ങിമരിച്ചു



കൊച്ചി
ഡ്യൂട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത കുമ്പളങ്ങി വില്ലേജ്‌ ഓഫീസിലെ വില്ലേജ്‌മാന്‍ തൂങ്ങിമരിച്ചു.
കുമ്പളങ്ങി വാട്ടര്‍ടാങ്കിനു പടിഞ്ഞാറുവശം ഗോപാലന്റെ മകന്‍ കെ.കെ കൃഷ്‌ണ്‌ന്‍ (53)ആണ്‌ തുങ്ങിമരിച്ചത്‌.
ഞായറാഴ്‌ചയാണ്‌ വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ഡ്യുട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ രാജമാണിക്യം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
സസ്‌പെന്‍ഡ്‌ ചെയ്‌ത വാര്‍ത്ത അറിഞ്ഞ മുതല്‍ കൃഷ്‌ണന്‍ മനോവിഷമത്തിലായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഞായറാഴ്‌ച സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലിചെയ്യുമ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പു സംബന്ധമായ വിവരങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു മരിച്ച കൃഷ്‌ണന്‍ തിരഞ്ഞെടുപ്പ്‌ ഡ്യുട്ടിയ്‌ക്കായി കുമ്പളങ്ങി വില്ലേജ്‌ ഓഫീസര്‍ ഗോപാലകൃഷ്‌ണ കമ്മത്ത്‌ അടക്കം മൂന്നു പേരെയായിരുന്നു ഞായറാഴ്‌ച ഡ്യുട്ടിയ്‌ക്ക്‌ നിയോഗിച്ചിരുന്നത്‌.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്‌ ഓഫീസില്‍ എത്തിയ ജീവനക്കാര്‍ ലാപ്‌ ടോപ്പില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഫോര്‍ട്ട്‌ കൊച്ചി സബ്‌ കളക്‌ടര്‍ സ്വാഗത്‌ ഭണ്ഡാരി രണ്‍വീന്ദര്‍ ചന്ദിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ു മൂന്നുപേരും ചേര്‍ന്നു ലാപ്‌ ടോപില്‍ പെന്‍ഡ്രൈവ്‌ കുത്തിക്കൊണ്ട്‌ സിനിമ കാണുകയായിരുന്നു.സംഭവം തൊണ്ടിയോടെ പിടിച്ച ഫോര്‍ട്ട്‌ കൊച്ചി സബ്‌ കലക്‌ടറിന്റെ ചുമതലവഹിക്കുന്ന ആര്‍ഡിഒ സ്വാഗത്‌ ഭണ്ഡാരി ഇക്കാര്യം സബ്‌ കലക്‌ടര്‍ക്ക്‌ ഉടനടി റിപ്പോര്‍ട്ട്‌ ചെയ്‌തു. തുടര്‍ന്നു ഞായറാഴ്‌ച വൈകിട്ടോടുകൂടി വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ജില്ലാ കലക്‌ടര്‍ സസ്‌പെന്‌ഡ്‌ ചെയ്‌തു.
തുടര്‍ന്നു വീട്ടിലെത്തിയ കൃഷ്‌ണന്‍ മനോനില തെറ്റിയനിലയിലായിരുന്നു. രാത്രി പത്തരയ്‌ക്കും പുലര്‍ച്ചെ രണ്ടരയ്‌ക്കും ഇടയ്‌ക്കായിരുന്നു തൂങ്ങിമരിച്ചതെന്നു കരുതുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. മരിച്ച കൃഷ്‌ണന്‌ ഭാര്യയും രണ്ട്‌ പെണ്‍കുട്ടികളുമുണ്ട്‌.
പള്ളുരുത്തി സിഐയുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.
 

പുസ്‌തക പ്രകാശനം


ന്യുനപക്ഷസെല്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം വി.ഡി സതീശന്‍ എംഎല്‍എ


വനിതാ ദിനാഘോഷം



വൈസ്‌മെന്‍ ഇന്റര്‍നാഷണലും വൈഎംസിഎ പാലാരിവട്ടവും സംയുക്തമായി നടത്തിയ വനിതാ ദിനാഘോഷം വനിതാ കമ്മീഷന്‍ മെമ്പര്‍ ലിസി ജോസ്‌ ഉദ്‌ഘാടനം ചെയ്യുന്നുസെലിന്‍ പോള്‍, അസീന ശ്യാം ,ആനി സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം